അദ്ധ്യായം ഒന്ന്.

സമയം വൈകുന്നേരം 7 മണി കഴിഞ്ഞു. തിരുവനന്തപുരം കന്യാകുമാരി റോഡിൽ DySP ചന്ദ്രശേഖറിന്റെ Tata Nexon കഴിയുന്നതും വേഗത്തിൽ കുതിച്ചു പായുകയാണ്.
കാറിനുള്ളിലെ AC യുടെ തണുപ്പിലും ചന്ദ്രശേഖറിന്റെ നെറ്റിയിലൂടെ വിയർപ്പ് ചാല് കീറി. ഭയന്നിട്ടെന്ന വണ്ണം അദ്ദേഹത്തിന്റെ ചുണ്ടുകൾ വിറച്ചു. നാളത്തെ പ്രഭാതത്തെ അഭിമുഖീകരിക്കാനുള്ള ആത്മധൈര്യം ആ ആരോഗ്യദൃഢഗാത്രന്റെ മനസ്സിന്, പക്ഷെ, ഉണ്ടായിരുന്നില്ല.