Categories
കഥകൾ

ഒരു കൊലക്കളി!

രാത്രി. മുറിയിലെ ലൈറ്റ് ഒന്ന് അണഞ്ഞ് കത്തി.
മുറിക്കുള്ളിൽ അരണ്ട വെളിച്ചത്തിൽ തറയിൽ ഇരിക്കുന്ന മൂന്ന് ചെറുപ്പക്കാർ. പ്രായം ഇരുപതിനും ഇരുപത്തഞ്ചിനും ഇടയിൽ.

ഒരാൾ ചുമരിൽ ചാരിയും, മറ്റു രണ്ടു പേർ വശങ്ങളിലുമായി അടുപ്പ് കല്ല് കൂട്ടിയ പോലെ ഇരിക്കുന്നു.
മുന്നിൽ ഒരു മദ്യകുപ്പിയും മൂന്ന് ഗ്ലാസ്സുകളും.

അവരുടെ നടുവിലായി ഒരു ഓജോ ബോർഡ്. അതിന് വശങ്ങളിലായി നാല് മെഴുകുതിരികൾ.

Categories
അപ്പി കഥകൾ

അപ്പിയുടെ സുന്ദര സുപ്രഭാതങ്ങൾ!

പ്പി പട്ടാളത്തിൽ ചേരട്ടെ!”

കാസ രോഗിയായ അപ്പൻ കണ്ണും തള്ളിയിരുന്ന് പ്രസ്താവിച്ചു.
ഇത് കേട്ട് ഇടി വെട്ടിയത് പോലെ അപ്പി നിന്നു.
അമ്മച്ചി ബോധം കെട്ട് വീണു.
നിലവിളി ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ, ഒരു കോട്ടൺ സാരി മുഴുവനായി അണ്ണാക്കിലേയ്ക്ക് തള്ളിക്കയറ്റി, പെങ്ങൾ അടുക്കളത്തറയിൽ കിടന്നുരുണ്ടു.

Categories
അപ്പി കഥകൾ

മഹാകവിയുടെ കോഴി!

“ഭൂമീദേവിയുടെ മടിത്തട്ടിൽ മയങ്ങുകയായിരുന്ന ധൂളീപൂരിത താമ്രകൂട അല്പ ദണ്ഡം എടുത്ത്, ഒന്ന് കുടഞ്ഞ്,
അഗ്നി സ്പർശമേകി, ഡൂമികാ ഗന്ധം പരത്തി, അവൻ പ്രകമ്പിത ഉദര വിസ്ഫോടന ബോധേ വനാന്തർഭാഗത്തേക്ക് ഗമിച്ചു….”

മഹാകവി അപ്പി എഴുതി നിറുത്തി. പിന്നെ, ഗ്ലാസ്സിലിരുന്ന കള്ള് ഒറ്റവലിക്ക് അകത്താക്കി.

വരാന്തയിലിരുന്ന്, എത്തി നോക്കുകയായിരുന്ന മച്ചമ്പിയുടെ തലചുറ്റി.

Categories
അപ്പി കഥകൾ

അപ്പി പഠിച്ച സാമൂഹ്യ പാഠം!

കലുങ്കിൽ ഇങ്ങനെ ഇരിക്കാൻ തുടങ്ങിയിട്ട് മണിക്കൂർ രണ്ടായി. കൊണ്ടു വന്ന ബാഗ് കലുങ്കിന്റെ പുറകിൽ തന്നെയുണ്ടെന്ന് അപ്പി പല തവണ ഉറപ്പ് വരുത്തി.

സുമതിപ്പെണ്ണ് അമ്പലത്തിൽ നിന്ന് ഏത് നിമിഷവും മടങ്ങിവരും. രാവിലെ സപ്താഹം വായനയ്ക്ക് അമ്മായിയേയും കൂട്ടി പോയതാണ്.

Categories
അപ്പി കഥകൾ

അപ്പി സാറിന്റെ സൗന്ദര്യം!

ന്ന് ബാങ്കിൽ പതിവിലും തിരക്കായിരുന്നു. ക്യാഷ് കൗണ്ടറിൽ അപ്പി സാറാണ്. , മുൻകോപി. അതിന്റെ പരിഭ്രമം പ്ലൂൺ മരതകവർണ്ണന്റെ മുഖത്ത് കാണാനുമുണ്ട്. ഒരു ബെല്ല് മുഴങ്ങുമ്പോൾ തന്നെ ഓടിയെത്തിയില്ലെങ്കിൽ അപ്പി സാർ കോപിക്കും. അതൊഴിവാക്കാൻ എന്ത് ത്യാഗവും ചെയ്യാൻ തയ്യാറായി നിൽക്കയാണ് മരതകവർണ്ണൻ.

Categories
അപ്പി കഥകൾ

അപ്പിയുടെ ന്യായവിധി!

കോടതിയിലും പരിസരത്തും അന്ന് അസാധാരണമായ തിരക്ക് അനുഭവപ്പെട്ടു. വക്കിലന്മാരും പത്രക്കാരും നാട്ടുകാരും എന്ന് വേണ്ട, മറ്റു കോടതികളിലെ ജഡ്ജിമാർ വരെ അവധിയെടുത്ത് ഇവിടെ എത്തിയിട്ടുണ്ട്.

Categories
അപ്പി കഥകൾ

അപ്പിയുടെ പ്രതികാരം.

ണക്കാരനായ അമ്മാച്ചനോട് അപ്പിക്ക് അടങ്ങാത്ത കലിയാണ്. മൊറപ്പെണ്ണിനെ തനിക്ക് തരാതെ പട്ടണത്തിലെ സർക്കാർ ഗുമസ്തന് കെട്ടിച്ചു കൊടുത്ത അന്ന് തുടങ്ങിയ കലി !.

തന്നെക്കാൾ ആ കെഴങ്ങന് എന്താണ് മെച്ചമെന്ന് എത്ര ആലോചിച്ചിട്ടും അപ്പിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല.