
സമയം രാത്രി 8:20, മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ വയലിന് നടുവിലൂടെ കഴിയുന്നത്ര വേഗത്തിൽ നടക്കുകയാണ് സഖാവ് രാമു.
ഇപ്പോഴിതിനെ വയലെന്ന് വിളിക്കാമോ എന്നറിയില്ല. നെൽകൃഷി നന്നേ കുറവാണ്. അധികവും മരച്ചീനിയും വാഴയും തന്നെ. പേരിന് അങ്ങിങ്ങ് ചെറിയ ചതുരകട്ടകൾ പോലെ നെൽകൃഷി കാണാം.