Categories
കഥകൾ

ഒരു കൊലക്കളി!

രാത്രി. മുറിയിലെ ലൈറ്റ് ഒന്ന് അണഞ്ഞ് കത്തി.
മുറിക്കുള്ളിൽ അരണ്ട വെളിച്ചത്തിൽ തറയിൽ ഇരിക്കുന്ന മൂന്ന് ചെറുപ്പക്കാർ. പ്രായം ഇരുപതിനും ഇരുപത്തഞ്ചിനും ഇടയിൽ.

ഒരാൾ ചുമരിൽ ചാരിയും, മറ്റു രണ്ടു പേർ വശങ്ങളിലുമായി അടുപ്പ് കല്ല് കൂട്ടിയ പോലെ ഇരിക്കുന്നു.
മുന്നിൽ ഒരു മദ്യകുപ്പിയും മൂന്ന് ഗ്ലാസ്സുകളും.

അവരുടെ നടുവിലായി ഒരു ഓജോ ബോർഡ്. അതിന് വശങ്ങളിലായി നാല് മെഴുകുതിരികൾ.

Categories
കഥകൾ

ഹോളി ഹിൽസ്സിൽ ഒത്തുകൂടിയ ആറ് പേർ!

അദ്ധ്യായം ഒന്ന്.

മയം വൈകുന്നേരം 7 മണി കഴിഞ്ഞു. തിരുവനന്തപുരം കന്യാകുമാരി റോഡിൽ DySP ചന്ദ്രശേഖറിന്റെ Tata Nexon കഴിയുന്നതും വേഗത്തിൽ കുതിച്ചു പായുകയാണ്.

കാറിനുള്ളിലെ AC യുടെ  തണുപ്പിലും ചന്ദ്രശേഖറിന്റെ നെറ്റിയിലൂടെ വിയർപ്പ് ചാല് കീറി. ഭയന്നിട്ടെന്ന വണ്ണം അദ്ദേഹത്തിന്റെ ചുണ്ടുകൾ വിറച്ചു. നാളത്തെ പ്രഭാതത്തെ അഭിമുഖീകരിക്കാനുള്ള ആത്മധൈര്യം ആ ആരോഗ്യദൃഢഗാത്രന്റെ മനസ്സിന്, പക്ഷെ, ഉണ്ടായിരുന്നില്ല.

Categories
കഥകൾ

അച്ഛന്റെ തല!

ച്ഛന്‍ ഒരിക്കല്‍ നടക്കാനിറങ്ങിയപ്പോള്‍ കല്ലില്‍ കാലൊന്നു തട്ടി. കാലിന്റെ പെരുവിരലിന്റെ നഖം ചെറുതായി ഒന്നു മുറിഞ്ഞു. 
ഞാനുടനെ അടുത്ത് ചെറിയൊരു ഹോസ്പിറ്റല്‍ നടത്തുന്ന എന്റെ സ്നേഹിതന്റെ അരുകിൽ കൊണ്ടു പോയി.  അയാള്‍ സൂഷ്മമായി പരിശോധിച്ച ശേഷം, നഖത്തിനകത്ത് കുറച്ചു് രക്തം കട്ടപിടിച്ചു കിടക്കുന്നു ,  നഖം ഇളക്കിമാറ്റുന്നതാണ് നല്ലത്, അല്ലെങ്കില്‍ പഴുക്കാന്‍ സാധ്യതയുണ്ട് എന്ന് പറഞ്ഞു. 

Categories
കഥകൾ

ഒരു രാഷ്ട്രീയ കൊലപാതകം.

മയം രാത്രി 8:20, മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ വയലിന് നടുവിലൂടെ കഴിയുന്നത്ര വേഗത്തിൽ നടക്കുകയാണ് സഖാവ് രാമു.
ഇപ്പോഴിതിനെ വയലെന്ന് വിളിക്കാമോ എന്നറിയില്ല. നെൽകൃഷി നന്നേ കുറവാണ്. അധികവും മരച്ചീനിയും വാഴയും തന്നെ. പേരിന് അങ്ങിങ്ങ് ചെറിയ ചതുരകട്ടകൾ പോലെ നെൽകൃഷി കാണാം.